അശ്ലീല ഫോണ്‍ കോളുകള്‍ കൊണ്ട് നടി പൊറുതി മുട്ടി: ഒടുവില്‍ പോലീസിന് പരാതി നല്‍കി

single-img
3 August 2017

മുംബൈ: ബോളിവുഡിലെ സെലിബ്രിറ്റി മോഡലായ കൊയീന മിത്രക്ക് സമീപകാലത്തായി നേരിടേണ്ടി വന്ന പ്രശ്‌നം അശ്ലീല ഫോണ്‍ കോള്‍ ശല്യമാണ്. ഫോണ്‍ എടുത്താല്‍ മറുഭാഗത്ത് നിന്നും നടിക്ക് കേള്‍ക്കേണ്ടി വരുന്നത് അശ്ലീല സംഭാഷണമാണ്. ഒട്ടും ലജ്ജയില്ലാതെ നടിക്ക് ഇത്തരത്തില്‍ അമ്പതില്‍ പരം ഫോണ്‍ കോളുകള്‍ വന്നത്രെ.

ഒടുവില്‍ ശല്യം സഹിക്കാനാകാതെ പൊലീസിന് പരാതി നല്‍കിയിരിക്കുകയാണ് നടി. തന്റെ ഫോണിലേക്ക് വന്ന അശ്ലീല കോളുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒഷിവാര പോലീസ് സ്‌റ്റേഷനിലാണ് നടി പരാതി നല്‍കിയത്.

അസഭ്യമായി ഫോണില്‍ സംസാരിച്ചയാള്‍ ലൈംഗികത കലര്‍ന്ന വാക്കുകള്‍ക്കപ്പുറം രാത്രിയില്‍ കൂടെ ചെന്നാല്‍ പണം നല്‍കാമെന്ന് വരെ പറഞ്ഞതായി നടി പരാതിയില്‍ പറയുന്നു. വാക്കുകൊണ്ടോ ആംഗ്യം കൊണ്ടോ പ്രവര്‍ത്തികൊണ്ടോ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പെരുമാറുന്നത് തടയുന്ന ഐ.പി.സി സെക്ഷന്‍ 509 പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

33കാരിയായ നടി പ്രശസ്തയായത് അടുത്ത കാലത്താണ്. ആദ്യം മോഡലിംഗ് രംഗത്തെത്തിയ മിത്ര പിന്നീട് സംഗീത ആല്‍ബങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അതിനു ശേഷം സിനിമയിലെത്തിയ നടി ‘ഹെയ് ബേബി’, അപ്‌ന സപ്‌ന മണി മണി’ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.