കെഎസ്ആര്‍ടിസിയില്‍ കൂട്ട സ്ഥലംമാറ്റം

single-img
3 August 2017

ഇന്നലെ കെഎസ്ആര്‍ടിസി പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് കൂട്ടസ്ഥലംമാറ്റം. പണിമുടക്കില്‍ സര്‍വീസ് മുടങ്ങിയ ഡിപ്പോകളിലെ ജീവനക്കാരെയാണ് മാറ്റിയത്. എഐടിയുസി, ബിഎംഎസ് യൂണിയന്‍ അംഗങ്ങളായ 137 ഡ്രൈവര്‍മാരെയാണ് സ്ഥലം മാറ്റിയത്.

എറണാകുളം, കൊട്ടാരക്കര, കരുനാഗപ്പിള്ളി ഡിപ്പോകളിലേക്കാണ് ജീവനക്കാരെ മാറ്റിയിരിക്കുന്നത്. കരുനാഗപ്പിള്ളി വെഹിക്കള്‍ സൂപ്പര്‍വൈസറെയും സ്ഥലം മാറ്റിയിട്ടുണ്ട്. അതേസമയം, സ്ഥലംമാറ്റം മാനേജ്‌മെന്റിന്റെ പ്രതികാര നടപടിയാണെന്ന് എഐടിയുസി ആരോപിച്ചു.