ആപ്പിള്‍ വിറ്റത് 4.1 കോടി ഐഫോണുകള്‍

single-img
3 August 2017

ടെക് ലോകത്തെ മുന്‍നിര കമ്പനിയായ ആപ്പിളിന് ഈ വര്‍ഷം റെക്കോര്‍ഡ് വിറ്റുവരവ്. മേയ് മുതല്‍ ജൂലൈ വരെ മാത്രം കമ്പനിയുടേതായി പുറത്തുവന്ന 4.1 കോടി ഐഫോണുകളാണ് ആപ്പിള്‍ വിറ്റത്. കമ്പനിയുടെ വരുമാനം സംബന്ധിച്ച കൂടുതല്‍ കണക്കുകള്‍ പുറത്തുവിട്ടു. വിപണിയില്‍ പിടിച്ചുനില്‍ക്കാനായി ആപ്പിള്‍ നിരവധി പരീക്ഷണങ്ങള്‍ ഐഫോണില്‍ നടത്തിയിരുന്നു. ഇതെല്ലാം ഫലം കണ്ടുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വിറ്റു തീര്‍ത്തത് 4 കോടി പത്ത് ലക്ഷം ഫോണുകള്‍. ഇതിലൂടെ സ്വന്തമാക്കിയത് ഏകദേശം 1,58,882 കോടി രൂപ. മികച്ച റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഓഹരിവിപണിയില്‍ ആപ്പിളിന്റെ ഓഹരികള്‍ കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. സര്‍വീസ് വരുമാനത്തിന്റെ കാര്യത്തില്‍ എക്കാലത്തേയും മികച്ച നേട്ടമാണ് ആപ്പിള്‍ നേടിയത്.

ഐഫോണ്‍ വില്‍പനയില്‍ നിന്നു തന്നെയാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചിരിക്കുന്നത്. ഡിജിറ്റല്‍ ഉള്ളടക്കം, ആപ്പിള്‍ പേ ആപ്ലിക്കേഷന്‍ തുടങ്ങിയ സേവനങ്ങളില്‍ നിന്നായി 7.26 ബില്യണ്‍ ഡോളര്‍ വരുമാനം ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 21 ശതമാനം നേട്ടമാണ് ഇപ്പോള്‍ കമ്പനി ഉണ്ടാക്കിയിരിക്കുന്നത്.