കൊച്ചിയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു; മൂന്ന് മക്കളേയും വെട്ടിപ്പരിക്കേല്‍പ്പിച്ചു

single-img
2 August 2017

കൊച്ചി: എറണാകുളം തോപ്പുംപടിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. കരുവേലിപള്ളയില്‍ വാടകയ്ക്ക് താമസിക്കുന്ന പരീക്കുട്ടി എന്ന റഫീക്കാണ് ഭാര്യ ജാന്‍സിയെയും മൂന്ന് മക്കളെയും വെട്ടിയത്. ഇയാള്‍ മക്കളെ വെട്ടിയ ശേഷം സ്വയം തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മക്കളെ പരുക്കളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട് കുട്ടികളുടെ പരിക്ക് സാരമുള്ളതാണ്. 21 വയസുള്ള മൂത്ത മകന് മാത്രമാണ് ബോധമുള്ളത്. ഭാര്യയെ വെട്ടിയ ശേഷമാണ് മക്കളെ മൂന്ന് പേരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് കുട്ടി, പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

18ഉം 12ഉം വയസുള്ള ഇളയ കുട്ടികളെ വെട്ടിയ ശേഷമായിരുന്നു മുത്ത മകനെ ആക്രമിച്ചത്. ഇവര്‍ക്ക് എന്തെങ്കിലും കുടുംബപ്രശ്‌നം ഉള്ളതായി അറിയില്ലെന്ന് പരിസരവാസികളും പറയുന്നു. കുട്ടികളെ ആക്രമിച്ചപ്പോള്‍ ഇവര്‍ ഉണര്‍ന്ന് കരയാന്‍ തുടങ്ങിയതോടെയാണ് ഷെഫീഖ് നേരത്തെ തയ്യാറാക്കി വെച്ച തുണി ഉപയോഗിച്ച് തൂങ്ങി മരിച്ചത്.