പശുക്കള്‍ക്കായി പുതിയ മന്ത്രാലയം വരുന്നു

single-img
2 August 2017

ലഖ്‌നൗ: പശുക്കള്‍ക്കായി പുതിയ മന്ത്രാലയം വരുന്നു. ബിജെപി അധ്യക്ഷന്‍ അമിത്ഷായാണ് ഇക്കാര്യം അറിയിച്ചത്. എത്രയും വേഗം ഇതു സംബന്ധിച്ച നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശില്‍ ത്രിദിന പര്യടനം നടത്തുന്നതിനിടെയാണ് അമിത്ഷായുടെ പ്രഖ്യാപനം.

പശുക്കള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര പശു മന്ത്രാലയം എന്ന ആശയത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

2014 ല്‍ യോഗി ആദിത്യനാഥാണ് ഈ ആശയം മുന്നോട്ട് വച്ചത്. അദ്ദേഹം അക്കാര്യം പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തിരുന്നെന്നും അമിത് ഷാ പറഞ്ഞു. ‘സേവ് കൗ ‘ ക്യാമ്പയിനും അവിടെ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ദിവസം ആരംഭിക്കുന്നത് തന്നെ പശുക്കളെ പരിപാലിച്ചുകൊണ്ടാണ്.

കേന്ദ്രസര്‍ക്കാരില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലാണ് പശുപരിപാലനവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും വരുന്നത്. കേന്ദ്ര പശുമന്ത്രാലയം നിലവില്‍ വന്നാല്‍ അതിന്റെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അമിത് ഷാ വ്യക്തമാക്കിയില്ല.