നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ രാജിവെച്ചു

single-img
1 August 2017

ന്യൂഡല്‍ഹി: നീതി ആയോഗ് വൈസ്‌ചെയര്‍മാന്‍ അരവിന്ദ് പനഗരിയ രാജിവച്ചു. കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പുളള പനഗരിയയുടെ രാജിയുടെ കാരണം വ്യക്തമല്ല. അമേരിക്കയില്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അരവിന്ദ് പനഗരിയ അവിടേക്ക് തന്നെ മടങ്ങുമെന്നാണ് സൂചന. രാജി സമര്‍പ്പിച്ചെങ്കിലും ഓഗസ്റ്റ് 31 വരെ അദ്ദേഹം പദവിയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2015 ജനുവരി അഞ്ചിനാണ് അദ്ദേഹം നീതി ആയോഗിന്റെ വൈസ്‌ചെയര്‍മാനായി ചുമതലയേറ്റത്. പ്ലാനിങ് കമ്മീഷന് പകരം മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന സംവിധാനമാണ് നീതി ആയോഗ്. ഇതിന്റെ പ്രഥമ വൈസ് ചെയര്‍മാനായിരുന്നു പനഗരിയ.
കൊളംബിയ സര്‍വകലാശാലയിലെ ഇക്കണോമിക്‌സ് വിഭാഗത്തില്‍ പ്രഫസറായിരുന്നു അദ്ദേഹം.