സര്‍ക്കാരിന് തിരിച്ചടി: സെന്‍കുമാറിന്റെ നിയമനത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

single-img
1 August 2017

കൊച്ചി: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ കേരള അഡ്മീനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക് നിയമിക്കുന്ന നടപടിയുമായി കേന്ദ്രസര്‍ക്കാരിനു മുന്നോട്ടുപോകാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെ വിയോജിപ്പ് കൊണ്ട് ലിസ്റ്റ് അസാധുവാകുന്നില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

സെലക്ഷന്‍ കമ്മിറ്റിയും ഗവര്‍ണറും പട്ടിക അംഗീകരിച്ചതാണ്. അതിനാല്‍ സെലക്ഷന്‍ കമ്മിറ്റി ശിപാര്‍ശയില്‍ കേന്ദ്രം എത്രയും വേഗം നിലപാട് എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് വിശദമായ വാദം കേള്‍ക്കുന്നതിനായി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കും.