” ആറ് മണിക്കൂര്‍ ചോദ്യം ചെയ്യലിൽ അപ്പുണ്ണി പറഞ്ഞത് പോലീസിന്റെ നിര്‍ണ്ണായക നീക്കങ്ങള്‍ക്കുള്ള പിടിവള്ളി”

single-img
31 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. രാവിലെ 11ന് ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയ അപ്പുണ്ണിയെ വൈകിട്ട് അഞ്ചിനാണ് വിട്ടയച്ചത്. അതേസമയം, കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം അപ്പുണ്ണിയെ അടുത്ത ദിവസം വീണ്ടും വിളിപ്പിക്കുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ഇന്ന് നടന്ന ചോദ്യംചെയ്യലില്‍ അപ്പുണ്ണിയോട് ജയിലില്‍ നിന്നും പള്‍സര്‍ സുനി വിളിച്ചതിനെ കുറിച്ചും  ഗൂഢാലോചനയെ കുറിച്ചും പോലീസ് ചോദിച്ചു. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണുവിനെ കണ്ടെന്ന് ഇയാള്‍ സമ്മതിച്ചതായാണ് പോലീസ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം. എന്നാല്‍, സുനിയുമായി ദിലീപ് കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി അപ്പുണ്ണി നല്‍കിയിട്ടില്ല.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​ന്ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ട്ടി അ​പ്പു​ണ്ണി​ക്ക് പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. അ​പ്പു​ണ്ണി ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ നേ​ര​ത്തെ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​നാ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന ഉ​ത്ത​ര​വോ​ടു കൂ​ടി​യാ​യി​രു​ന്നു ഹ​ർ​ജി ത​ള്ളി​യ​ത്. ഹൈ​ക്കോ​ട​തി വി​ധി​ക്ക് പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് അ​പ്പു​ണ്ണി​യോ​ട് ഹാ​ജ​രാ​കാ​ൻ നി​ർ​ദ്ദേ​ശി​ച്ച് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ദി​ലീ​പി​ന് എ​ല്ലാ സ​ഹാ​യ​വും ചെ​യ്ത​ത് അ​പ്പു​ണ്ണി​യാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. ദി​ലീ​പും പ്ര​ധാ​ന പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി​യും കൂടിക്കാഴ്ച നടത്തിയ ഇടങ്ങളിൽ അ​പ്പു​ണ്ണി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

ദി​ലീ​പി​ന് വേ​ണ്ടി സു​നി​യു​മാ​യി അ​പ്പു​ണ്ണി സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും അ​ന്വേ​ഷ​ണ സം​ഘം സം​ശ​യി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ അ​പ്പു​ണ്ണി​യെ ചോ​ദ്യം ചെ​യ്യേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച​പ്പോ​ൾ പ്രോ​സി​ക്യൂ​ഷ​ൻ ഹൈ​ക്കോ​ട​തി​യി​ൽ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു.