ഞാനൊഴികെ എല്ലാവരും സത്യസന്ധരാണോ? പാക് ജനതയോട് നവാസ് ഷെരീഫ്

single-img
30 July 2017

ഇസ്ലാമാബാദ്: ഞാനൊഴികെയുള്ള രാഷ്ട്രീയ നേതാക്കളെല്ലാം സത്യസന്ധരാണോയെന്ന് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പാര്‍ട്ടിപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ ആയിരുന്നു പനാമ വെളിപ്പെടുത്തലുകളില്‍ കുടുങ്ങി പ്രധാനമന്ത്രി പദത്തില്‍നിന്ന് പുറത്തായ നവാസ് ഷെരീഫിന്റെ ചോദ്യം.

താന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് അദ്ദേഹം പാകിസ്താന്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. നിങ്ങളുടെ നേതാക്കള്‍ അഴിമതിക്കാരല്ല എന്നതില്‍ അഭിമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്നെ പ്രധാനമന്ത്രി പദത്തില്‍നിന്ന് പുറത്താക്കിയ സുപ്രീംകോടതി നടപടിയെ നിശിതമായി വിമര്‍ശിക്കാനും ഷെരീഫ് മടിച്ചില്ല.

തന്റെ കുടുംബത്തിലുള്ളവര്‍ മാത്രമാണോ അഴിമതിക്കാര്‍. താന്‍ ചെയ്യാത്ത കുറ്റത്തിനാണ് തന്നെ ശിക്ഷിച്ചത്. എന്തെങ്കിലും കൈക്കൂലി വാങ്ങിയാല്‍ അത് തെറ്റാണ്, എന്നാല്‍ എന്തെങ്കിലും വാങ്ങിയില്ലെങ്കില്‍ അതും തെറ്റാകുന്ന അവസ്ഥയാണ് പാകിസ്താനില്‍ ഇപ്പോഴുള്ളതെന്നും കോടതിയെ കുറ്റപ്പെടുത്തി നവാസ് ഷെരീഫ് പറഞ്ഞു. ഈ രാജ്യത്തുനിന്ന് എന്തെങ്കിലും തന്റേതല്ലാത്തത് താന്‍ എടുത്തിട്ടുണ്ടെങ്കിലല്ലേ അത് തെറ്റാകൂവെന്നും അദ്ദേഹം ചോദിച്ചു.