ജീന്‍പോള്‍ ലാലിനെതിരായ കേസ്:ഹണി ബീ 2 സെന്‍സര്‍ കോപ്പി പൊലീസ് പരിശോധിക്കും

single-img
29 July 2017

കൊച്ചി: സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ നടി ഉന്നയിച്ച പരാതിയില്‍ ഹണി ബീ2വിന്റെ സെന്‍സര്‍ കോപ്പി പരിശോധിക്കാന്‍ പോലീസ് തീരുമാനം. മറ്റാരുടെയോ ശരീരഭാഗങ്ങള്‍ ചിത്രീകരിച്ചു തന്റേതാണെന്ന മട്ടില്‍ കാണിച്ചെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജീന്‍ പോള്‍ ലാലിനെതിരെ പരാതിയില്‍ യുവനടിയുടെ വിശദമായ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു.

ചിത്രത്തില്‍ ബോഡിഡ്യൂപ്പിനെ ഉപയോഗിച്ചതിന് പുറമെ പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് നടി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഈ ആരോപണങ്ങള്‍ വിശദമായി പരിശോധിക്കാനാണ് പോലീസ് നീക്കം. സെന്‍സര്‍ കോപ്പി പരിശോധിച്ച ശേഷം ജീന്‍ പോള്‍ ലാലിനെ വിശദമായി ചോദ്യം ചെയ്യും. പ്രതികള്‍ക്കെതിരായി സ്ത്രീത്വത്തെ അപമാനിക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.