ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച മൂന്നുപേർ പൊലീസ് പിടിയിൽ;എട്ടംഗ അക്രമിസംഘം എത്തുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത്

single-img
29 July 2017


തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട് ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. പ്രത്യേക അന്വേഷണ സംഘം പിടികൂടിയ പ്രതികളെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്.

ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് അക്രമികൾ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായിരുന്നു.വീടിന് അടുത്തുളള വര്‍ക്ക്‌ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളാണു പുറത്ത് വന്നത്.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. നാലുബൈക്കുകളിലായി എത്തിയ എട്ടുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്.

നേ​ര​ത്തെ, തി​രു​വ​ന​ന്ത​പു​ര​ത്ത് സി​പി​ഐഎം-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യി​രു​ന്നു. ആ​റ്റു​കാ​ൽ, മ​ണ​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലും ആ​ക്ര​മ​ണ​ങ്ങ​ളി​ലും നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. ഇ​രു​പ​തി​ൽ അ​ധി​കം പേ​ർ​ക്ക് ഏ​റ്റു​മു​ട്ട​ലി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. വീ​ടു​ക​ൾ​ക്ക് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റു​ക​ളും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും അ​ക്ര​മി​ക​ൾ ത​ല്ലി​ത്ത​ക​ർ​ത്തു.പിന്നാലെ ബിജെപിയുടെ സംസ്ഥാന സമിതി ഓഫിസും ബിനീഷ് കോടിയേരിയുടെ വീടും ആക്രമിക്കപ്പെട്ടു. ബിജെപി ഓഫിസ് ആക്രമിച്ച സംഘത്തിലെ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഐപി ബിനു ഉള്‍പ്പെടെ അഞ്ചു സിപിഐഎം പ്രവര്‍ത്തകരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.