ബീഫിന്റെ പേരിൽ ജനത്തെ തല്ലിക്കൊല്ലുന്ന ‘ഗോരക്ഷകര്‍’ അറിയാൻ;ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ രാജ്യം

single-img
29 July 2017

ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ രാജ്യമാണെന്ന് റിപ്പോര്‍ട്ട്. ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെതാണ് റിപ്പോര്‍ട്ട്. അടുത്ത പതിറ്റാണ്ടിനിടെ ഈ സ്ഥാനവും മറികടന്ന് മുമ്പോട്ടു കുതിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ബ്രസീലാണ് ബീഫ് കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്ത്. ആസ്ത്രേലിയ രണ്ടാമതും.

2016-2017 കാലയളവിലെ കണക്കുകള്‍ ഈയാഴ്ചയാണ് പുറത്തുവിട്ടത്. കഴിഞ്ഞവര്‍ഷം ഇന്ത്യ 1.5 മില്യണ്‍ ടണ്‍ ബീഫ് കയറ്റുമതി ചെയ്തു. ഇതു തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026 ഓടെ ലോക കയറ്റുമതിയുടെ 16 ശതമാനം ഇന്ത്യയില്‍ നിന്നായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപ്പോള്‍ 1.93 മില്യണ്‍ ടണ്ണായി ഉയരും.

എന്നാല്‍ ഏത് ഇനം ബീഫാണ് കയറ്റുമതി കൂടുതല്‍ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. മ്യാന്മാറാണ് ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത.് 2016 ല്‍ ലോകത്ത് മൊത്തം 10.95 മില്യണ്‍ ടണ്‍ ബീഫാണ് കയറ്റുമതി നടന്നത്. ഇത് 2026 ഓടെ 12.43 മില്യണ്‍ ടണ്ണായി ഉയരും.