അനുഷ്‌ക പ്രഭാസിനോട് ‘നോ’ പറഞ്ഞു

single-img
28 July 2017

ഇന്ത്യന്‍ സിനിമയില്‍ വിസ്മയം തീര്‍ത്ത ബാഹുബലി നായകന്‍ പ്രഭാസും അനുഷ്‌കയും തമ്മിലുള്ള വിവാഹം കാത്തിരുന്ന ആരാധകരെ നിരാശരാക്കിയാണ് വിവാഹക്കാര്യത്തില്‍ രണ്ടുപേരും നിലപാട് വ്യക്തമാക്കിയത്. പിന്നീട് ആരാധകരുടെ മനസിലെ ആഗ്രഹമായിരുന്നു ഇരുവരെയും വീണ്ടും ഒന്നിച്ച് സ്‌ക്രീനില്‍ കാണുകയെന്നത്. ആ അഗ്രത്തിനു പിന്നാലെയാണ് പ്രഭാസ് നായകനാകുന്ന ‘സഹോ’യില്‍ അനുഷ്‌കയാണ് നായിക എന്ന വാര്‍ത്ത എത്തിയത്.

എന്നാല്‍ ഇപ്പോഴിതാ തെലുങ്കില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനുഷ്‌ക നായികയാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലഭിനയിക്കാനില്ലെന്ന് അനുഷ്‌ക വ്യക്തമാക്കിയതോടെ അണിയറ പ്രവര്‍ത്തകര്‍ പുതിയ നടിയെ തെരഞ്ഞെടുക്കുകയായിരുന്നു.

അനുഷ്‌കയെ നായികയാക്കണമെന്ന പ്രഭാസിന്റെ സ്വപ്നം കൂടിയാണ് ഇതോടെ പൊലിയുന്നത്. അനുഷ്‌ക നോ പറഞ്ഞതോടെ രാഹുല്‍ പ്രീത് സിംഗാണ് പ്രഭാസിന്റെ നായികയായി എത്തുന്നത്.