ദിവസവും എത്രപേര്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ട് എന്നറിയാമോ?: കേട്ടാല്‍ ഞെട്ടും

single-img
27 July 2017

മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിന് ദിവസേന എത്ര ഉപയോക്താക്കള്‍ ഉണ്ടെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. നൂറു കോടി. വാട്‌സ്ആപ്പ് ഔദ്യോഗിക ബ്ലോഗിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നൂറു കോടി ആളുകളും വാട്‌സ്ആപ്പിന്റെ സജീവ ഉപയോക്താക്കളാണ്. 5500 കോടി മെസേജുകളും നൂറു കോടി വീഡിയോകളുമാണ് ഇവരിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് മാസം തോറും ഉപയോഗിക്കുന്നവരുടെ എണ്ണം 130 കോടിയില്‍ അധികമാണ്. ലോകത്തെ 60 ഭാഷകളാണ് വാട്‌സ്ആപ്പ് സപ്പോര്‍ട്ട് ചെയ്യുന്നത്.

ഉപയോക്താക്കള്‍ക്ക് ആസ്വാദ്യകരവും ഉപയോഗപ്രദവുമായ കൂടുതല്‍ ഫീച്ചറുകള്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തുമെന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്ന സുരക്ഷിതത്വവും ലാളിത്യവും വിശ്വാസ്യതയും നിലനിര്‍ത്തുമെന്നും വാട്‌സ്ആപ്പ് അറിയിച്ചു.