പിസി ജോര്‍ജ്ജ് ദിലീപിനെ പിന്തുണച്ചത് റിയല്‍ എസ്റ്റേറ്റ് ബന്ധമുള്ളതിനാലോ?

single-img
27 July 2017

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ പരസ്യമായി ന്യായീകരിക്കുന്ന പി.സി. ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജും ദിലീപും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധമുള്ളതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പോലീസിന് കിട്ടിയതായിട്ടാണ് വിവരം. ഇരുവരെയും ഉടന്‍ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മകനും ദിലീപുമായുള്ള ബന്ധത്തെക്കുറിച്ച് പിസി ജോര്‍ജ്ജ് തന്നെ വിശദീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷോണ്‍ജോര്‍ജ്ജ് വലിയ റിയല്‍എസ്റ്റേറ്റ് മാഫിയയെ നിയന്ത്രിക്കുന്ന ആളാണെന്നും പോലീസ് ഉടന്‍ ഷോണിന് നോട്ടീസ് അയയ്ക്കുമെന്നുമാണ് വിവരം. അതേസമയം ഇപ്പോള്‍ രാജസ്ഥാനിലുള്ള പിസി ജോര്‍ജ്ജിന് കേസില്‍ നോട്ടീസ് നല്‍കാറായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ആരോപണം ഉയര്‍ത്തി തന്നെ വിരട്ടാന്‍ നോക്കേണ്ടെന്നും അതിന് വേറെ ആളെ നോക്കണമെന്നുമാണ് പിസി ജോര്‍ജ്ജ് പ്രതികരിച്ചിരിക്കുന്നത്.

കേസില്‍ നേരത്തേ ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്നയാളാണ് പിസി ജോര്‍ജ്ജും ഷോണ്‍ ജോര്‍ജ്ജും. ദിലീപ് അറസ്റ്റിലായ സംഭവത്തിന് പിന്നില്‍ മൂന്ന് പേരുടെ ഗൂഢാലോചനയുണ്ടെന്നായിരുന്നു പി.സി ജോര്‍ജ്ജ് പറഞ്ഞത്. കോടിയേരിയും എ.ഡി.ജി.പി ബി. സന്ധ്യയും ഒരു തിയേറ്റര്‍ ഉടമയുമാണ് ഇതിന് പിന്നിലെന്നും പിണറായിക്കെതിരായ കോടിയേരിയുടെ കളിയാണ് ഇതെന്നുമായിരുന്നു പി.സിയുടെ വാക്കുകള്‍.

എന്നാല്‍ അന്ന് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിസി ജോര്‍ജ്ജ് തന്നെ തെളിവുകള്‍ ഹാജരാക്കണമെന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്. അതേസമയം തനിക്ക് ദിലീപുമായി ഒരു രൂപയുടെ സാമ്പത്തിക ഇടപാടുണ്ടെന്ന് തെളിയിക്കാനായാല്‍ താന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താമെന്നും ജയിലില്‍ പോകാന്‍ തയ്യാറാണെന്നും ഷോണ്‍ജോര്‍ജ്ജ് പ്രതികരിച്ചു. തനിക്കെതിരേ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച കേരളാകോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിര്‍ഭയത്വമായി കാര്യങ്ങള്‍ വെളിപ്പെടുത്തുന്നയാളാണ് പിസി ജോര്‍ജ്ജ്. അദ്ദേഹത്തിന്റെ വായടപ്പിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. അതുകൊണ്ട് അദ്ദേഹത്തിനെതിരേ എന്ത് ആരോപണവും ഉന്നയിക്കാം എന്ന് കരുതരുത്. ഇത് സര്‍സിപിയുടെ ഭരണകാലം അല്ലെന്നും കേരളമാണെന്നും ഷോണ്‍ജോര്‍ജ്ജ് പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി പോലീസും മുഖ്യമന്ത്രിയൂം കുടുക്കിലേക്കാണ് പോകുന്നതെന്നും ഷോണ്‍ജോര്‍ജ്ജ് പറയുന്നു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ കൈയേറ്റമാണെന്ന് സ്ഥാപിക്കാന്‍ കഴിയില്ല. കായല്‍ തീരത്ത് കല്‍ക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത് ഇറിഗേഷന്‍ വകുപ്പ് നേരിട്ടാണ്. വെള്ളത്തിന്റെ ഒഴുക്കിന് അനുസരിച്ചു കായല്‍ ഭൂമി കയറിയും ഇറങ്ങിയും കിടക്കും. അതുകൊണ്ടു തന്നെ ഇത് കൈയേറ്റമാണെന്ന് കണക്കാക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുറമ്പോക്ക് കാണിച്ച് മറിച്ചു വിറ്റു എന്നതു സംബന്ധിച്ചു രേഖകളൊന്നും കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ ഇത് കൈയേറ്റമാണെന്നു തെളിയിക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അടുത്ത ദിവസം തന്നെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. 2005 ല്‍ കുമരകത്തെ മൂന്ന് ഏക്കര്‍ 31 സെന്റ് സ്ഥലമാണ് ദിലീപ് വാങ്ങിയത്. 2007 മുംബൈ ആസ്ഥാനമായുള്ള പ്രഗാസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് ഭൂമി മറിച്ചു വില്‍ക്കുകയായിരുന്നു.