അനധികൃത നിയമനങ്ങള്‍; ചലച്ചിത്ര അക്കാദമിയില്‍ ശ്രീറാം വെങ്കിട്ടരാമന്റെ നിര്‍ദേശപ്രകാരം പരിശോധന

single-img
26 July 2017


തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇരുപതോളം അനധികൃത നിയമനങ്ങള്‍ നടന്നുവെന്ന പരാതിയില്‍ തൊഴില്‍ വകുപ്പ് അധികൃതരുടെ പരിശോധന.

എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നിര്‍ദേശ പ്രകാരം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഹസന്‍കോയയുടെ നേതൃത്വത്തിലാണ് പരിശോധന.

രണ്ടാഴ്ച മുന്‍പാണ് എംപ്ലോയ്‌മെന്റ് ഡയറക്ടറായി ശ്രീറാം വെങ്കിട്ടരാമന്‍ നിയമിതനാകുന്നത്. മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയ്‌മെന്റ് ഡയറക്ടറായി നിയമിക്കുകയായിരുന്നു സര്‍ക്കാര്‍.