കൊല്ലത്ത് വനിതാ ഡോക്ടറുടെ പരാക്രമം: മദ്യപിച്ച് വാഹനം ഓടിച്ച് തകര്‍ത്തത് ആറ് വാഹനങ്ങള്‍

single-img
26 July 2017


കൊല്ലത്ത് മദ്യ ലഹരിയില്‍ വനിതാ ഡോക്ടറുടെ പരാക്രമം. മദ്യ ലഹരിയില്‍ കാറോടിച്ച ഇവര്‍ ഇടിച്ച് തകര്‍ത്തത് ആറ് വാഹനങ്ങളാണ്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ പല്ലുരോഗ വിദഗ്ദ്ധയായ ഡോ. രശ്മിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് വൈദ്യ പരിശോധനയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരേയും ഇവര്‍ ആക്രമിച്ചു.

കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ലഹരി പരിശോധന നടത്തി പുറത്തിറക്കുമ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണം. ക്യാമറാ അടിച്ചു തകര്‍ക്കാനും ശ്രമം നടന്നു. ഇതുതടഞ്ഞ പോലീസിനു നേരേയും ഇവര്‍ കയ്യേറ്റത്തിനു ശ്രമിച്ചു.

കൊല്ലം മാടന്‍ നടയ്ക്കു സമീപത്തായിരുന്നു രശ്മി മദ്യ ലഹരിയില്‍ കാറോടിച്ച് രണ്ടു കാറുകള്‍ ഇടിച്ചു തെറിപ്പിച്ചത്. തുടര്‍ന്ന് രണ്ടു മണിക്കൂറോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. ഇവരുടെ കാറില്‍ നിന്നും പൊലീസ് മദ്യക്കുപ്പികള്‍ കണ്ടെടുത്തു.
മുമ്പും ഇവര്‍ മദ്യ ലഹരിയില്‍ വാഹം ഓടിച്ച് അപകടം സൃഷ്ടിക്കുകയും ചൊദ്യം ചെയ്ത ഡ്രൈവറുടെ ആമ്പുലന്‍സിലെ താക്കോല്‍ ഊരിയെടുത്തു കൊണ്ടു പോയ സംഭവം ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Posted by People News on Tuesday, July 25, 2017