കേരളത്തിലെ ആറ് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതിയില്ല; ആയിരത്തോളം സീറ്റുകള്‍ നഷ്ടമാകും

single-img
24 July 2017

ന്യൂഡല്‍ഹി: കേരളത്തിലെ ആറ് മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നിഷേധിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് ഈ കോളേജുകള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചത്. ഇതോടെ കേരളത്തിന് ആയിരം മെഡിക്കല്‍ സീറ്റുകള്‍ നഷ്ടമായി.

മെഡിക്കല്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ്, ചെര്‍പ്പുളശ്ശേരി കേരള മെഡിക്കല്‍ കോളേജ്, ഡിഎം വയനാട്, തൊടുപുഴ അല്‍ അസ്ഹര്‍, മൗണ്ട് സിയോണ്‍ അടൂര്‍, ഇടുക്കി, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ എന്നിവയ്ക്കാണ് അനുമതിയില്ലാത്തത്.

സുപ്രീംകോടതി ചുമതലപ്പെടുത്തിയ മേല്‍നോട്ട സമിതിയുടെ നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. 150 സീറ്റുകള്‍ വീതമാണ് ഈ കോളേജുകളിലുള്ളത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആവര്‍ത്തിച്ചുള്ള പരിശോധനകളിലും ഈ മെഡിക്കല്‍ കോളജുകളില്‍ അടിസ്ഥാന സൗകര്യമില്ലെന്ന് കണ്ടെത്തിയിരുന്നു.