നോക്കുകൂലി വാങ്ങുന്നവരെ സഹിക്കാമെങ്കിലും മാധ്യമങ്ങളെ സഹിക്കാന്‍ കഴിയില്ലെന്ന് മന്ത്രി സുധാകരന്‍

single-img
23 July 2017

തിരുവനന്തപുരം: നോക്കുകൂലി വാങ്ങി നിര്‍മ്മാണം തടസപ്പെടുത്തുന്നവരെ സഹിക്കാമെങ്കിലും മാധ്യമങ്ങളെ സഹിക്കാന്‍ കഴിയില്ലെന്ന് മന്ത്രി സുധാകരന്‍. നോക്കുകൂലി വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

രാവിലെ കുന്തവും പിടിച്ച് കുറെപ്പേര്‍ ഇറങ്ങും. ഇവര്‍ മനുഷ്യനെ ഒരിഞ്ച് മുന്നോട്ട് വിടില്ല. ബാക്കിയുളളവരെ ആക്ഷേപിക്കാന്‍ മാത്രമാണ് കുന്തവുമായി നടക്കുന്നതെന്നും പിന്നെ ചിലര്‍ സുധാകരന്‍ എന്തെങ്കിലും പറഞ്ഞോയെന്ന് ചോദിച്ച് നടപ്പാണെന്നും മന്ത്രി പറഞ്ഞു. മറ്റുളളവരെ വിളിച്ച് അവര്‍ അത് പറഞ്ഞല്ലോ, ഇത് പറഞ്ഞല്ലോ എന്നും പറഞ്ഞ് അവരുടെ അഭിപ്രായവും എഴുതിവിടുകയാണെന്നും നാണമുണ്ടോ ഇവിടുത്തെ പത്രക്കാര്‍ക്കെന്നും സുധാകരന്‍ ചോദിച്ചു.

ഐഎഎസുകാര്‍ എന്തെഴുതിയാലും പൂര്‍ണമായി തളളിക്കളയാനുളള സ്വാതന്ത്ര്യം മന്ത്രിമാര്‍ക്കുണ്ടെന്നും ഇങ്ങനെ എത്രയെണ്ണം തളളിക്കളഞ്ഞിരിക്കുന്നെന്നും സുധാകരന്‍ പറഞ്ഞു. ആരും ചോദിക്കില്ലെന്നും ഐഎഎസ് എന്നത് പൂര്‍ണ സ്വാതന്ത്ര്യമുളള ജോലിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.