’20 വര്‍ഷം മുമ്പ് വേറൊരു സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു’; എംഎല്‍എ വിന്‍സന്റിനെതിരെ മറ്റൊരു ലൈംഗിക ആരോപണം കൂടി

single-img
23 July 2017

എറണാകുളം: ലൈംഗിക പീഡന കേസില്‍ ജയിലില്‍ കഴിയുന്ന വിന്‍സന്റ് എംഎല്‍എക്കെതിരെ വര്‍ഷങ്ങള്‍ പഴക്കമുള്ള മറ്റൊരു ലൈംഗിക ആരോപണവും കൂടി പുറത്തു വന്നിരിക്കുന്നു. 20 വര്‍ഷം മുമ്പ് മറ്റൊരു സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

കന്യാസ്ത്രീ മഠത്തില്‍ ചേരാനായി തിരുവനന്തപുരത്ത് താമസിച്ച യുവതിയെ എംഎല്‍എ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് വഞ്ചിച്ചുവെന്നാണ് പറയപ്പെടുന്നത്. ബാലരാമപുരം കേന്ദ്രീകരിച്ചാണ് സംഭവം നടന്നത്. സംഭവത്തില്‍ കോട്ടയം സ്വദേശിയായ യുവതി പരാതി നല്‍കിയിരുന്നില്ലെന്നും ഉന്നത ഇടപെടലിനെ തുടര്‍ന്ന് പരാതി ഒതുക്കി തീര്‍ത്തെന്നുമാണ് സൂചന.

ആരോപണത്തില്‍ കഴമ്പുണ്ടോ എന്ന അന്വേഷണമാണ് പുതുതായി നടക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി അന്വേഷണസംഘം എംഎല്‍എയെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. അതേസമയം ജാമ്യം തേടി എംഎല്‍എ കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്.