എഴുത്തുകാരന്‍ കെ.പി രാമനുണ്ണിക്ക് ഭീഷണിക്കത്ത്; ‘ആറുമാസത്തിനുള്ളില്‍ മതം മാറിയില്ലെങ്കില്‍ കൈവെട്ടും’

single-img
21 July 2017

തിരുവനന്തപുരം: മതംമാറിയില്ലെങ്കില്‍ കൈവെട്ടുമെന്ന് എഴുത്തുകാരന്‍ കെ.പി. രാമനുണ്ണിയ്ക്ക് ഭീഷണിക്കത്ത്. തപാലിലൂടെ കിട്ടിയ കത്ത് പൊലീസിന് കൈമാറിയതായി രാമനുണ്ണി അറിയിച്ചു. കത്തയച്ചത് ആരെന്ന് വ്യക്തമായില്ലെങ്കിലും അധ്യാപകന്‍ ജോസഫിന്റെ അനുഭവമായിരിക്കും ഉണ്ടാകുകയെന്നാണ് കത്തില്‍ പറയുന്നത്.

ആറു മാസത്തിനുള്ളില്‍ മതം മാറിയില്ലെങ്കില്‍ കൈയും കാലും വെട്ടുമെന്നാണ് ഭീഷണി. ഒരാഴ്ച മുമ്പാണ് കെ.പി. രാമനുണ്ണിക്ക് ഭീഷണിക്കത്ത് ലഭിച്ചത്. നോമ്പ് കാലത്ത് രാമനുണ്ണി ഒരു പത്രത്തില്‍ എഴുതിയ ലേഖനം ഇസ്ലാമിക വിരുദ്ധമാണെന്നാണ് കത്തില്‍ പറയുന്നത്. ഊമക്കത്തില്‍ ഉടനീളം മതസ്പര്‍ദ്ധ വളര്‍ത്തുന്ന വാചകങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.