ഡോക്‌ലാം വിഷയത്തില്‍ ഇന്ത്യ-ചൈന ചര്‍ച്ചയെ പിന്തുണയ്ക്കുമെന്ന് അമേരിക്ക

single-img
21 July 2017

ന്യൂഡല്‍ഹി: ഡോക്‌ലാം മേഖലയില്‍ ഇന്ത്യയും ചൈനയുമായി നിലനില്‍ക്കുന്ന അസ്വസ്ഥകള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ തുടരുന്നതായി അമേരിക്ക. വിഷയത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്തി അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷത്തിന് അയവുവരുത്തണമെന്ന് അമേരിക്ക വ്യക്തമാക്കി.

അതിര്‍ത്തിയിലെ സംഭവവികാസങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. പ്രശ്‌ന പരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ നോവര്‍ട്ട് പറഞ്ഞു.

അമേരിക്ക വിഷയത്തെ കൃത്യമായി പിന്‍തുടരുന്നുണ്ട്. പ്രശ്‌ന പരിഹാരത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകളെ അമേരിക്ക പ്രോത്സാഹിപ്പിക്കും. പ്രശ്‌നപരിഹാരത്തിന് ഇരു രാജ്യങ്ങളും ശ്രമം നടത്തുന്നുണ്ടെന്ന് മനസ്സിലാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.