പാര്‍ട്ടിയെ കുഴപ്പിച്ച് കെ സുരേന്ദ്രനും: ‘മെഡിക്കല്‍ കോഴ’യ്ക്ക് തെളിവായി പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റ്

single-img
20 July 2017


തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയ സംഭവത്തില്‍ പാര്‍ട്ടി നേതൃത്വം പ്രതിക്കൂട്ടില്‍ നില്‍ക്കെ കെ സുരേന്ദ്രന്റെ പഴയ ഫേസ് ബുക്ക് പോസ്റ്റും പാരയാകുന്നു. മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍ കോഴ വാങ്ങിയിട്ടുണ്ട് എന്ന് സ്ഥിരീകരിക്കുന്നതാണ് ഫേസ് ബുക്ക് പോസ്റ്റ്.

എന്‍ആര്‍ഐ സ്റ്റാറ്റസ് തരപ്പെടുത്തിക്കൊടുക്കുന്ന ഒരു വലിയ സംഘം ഇവിടെ വിലസുന്നു എന്നുള്ള കാര്യം ആര്‍ക്കാണറിയാത്തത്? ഇനി ഈ അടുത്ത കാലത്ത് അംഗീകാരം കിട്ടിയ പല മെഡിക്കല്‍ കോളേജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. ഈ കച്ചവടം അവസാനിപ്പിക്കാനും ഇതിനെതിരെ പ്രതികരിക്കാനും എന്തുകൊണ്ട് മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും രംഗത്തു വരുന്നില്ല? സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ കൊള്ളക്ക് അറുതി വരുത്താന്‍ വലിയ പോരാട്ടം തന്നെ വേണ്ടി വരും എന്നാണ് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയത്.