തനിക്കറിയാവുന്ന സത്യങ്ങള്‍ കോടതിയില്‍ പറഞ്ഞെന്ന് പള്‍സര്‍ സുനിയുടെ അമ്മ: രഹസ്യമൊഴി രേഖപ്പെടുത്തി

single-img
20 July 2017

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കാലടി കോടതിയിലാണ് സുനിയുടെ അമ്മ ശോഭനയുടെ മൊഴി രേഖപ്പെടുത്തിയത്. കേസ് സംബന്ധിച്ച വിവരങ്ങള്‍ ഇവരോട് കോടതി ആരാഞ്ഞു. തനിക്കറിയാവുന്ന സത്യങ്ങള്‍ കോടതിയില്‍ പറഞ്ഞെന്ന് ശോഭന മാധ്യമങ്ങളോട് പ്രതികരിച്ചു.

നേരത്തേ, പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍ 50000 രൂപ നിക്ഷേപിച്ചുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ദിലീപിന്റെ ബിഎംഡബ്ല്യൂ കാറില്‍ വെച്ച് 10000 രൂപ സുനിക്ക് കൈമാറിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ക്കൊന്നും ദിലീപ് തൃപ്തികരമായ മറുപടി നല്‍കിയിട്ടില്ല. അതിനിടെയാണ് സുനിയുടെ അമ്മയുടെ യൂണിയന്‍ ബാങ്ക് അക്കൗണ്ടില്‍ 50000 രൂപ നിക്ഷേപിച്ചത് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.