പുതിയ ചിത്രമായ മണികര്‍ണികയുടെ സെറ്റില്‍ വെച്ച് ബോളിവുഡ് താരം കങ്കണ റണാവത്തിന് വെട്ടേറ്റു. ഒരു സംഘര്‍ഷ രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് നടിയുടെ മുഖത്ത് വെട്ടേറ്റത്. സഹതാരം നിഹാര്‍ പാണ്ഡ്യയുമായി കങ്കണ വാള്‍പ്പയറ്റു നടത്തുന്ന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. ഇതിനിടെ പുരികത്തിന് നടുക്കായി വാള്‍ കൊണ്ട് മുറിവേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ 15 സ്റ്റിച്ചുകളുണ്ടെന്നും ആഴത്തിലുള്ള മുറിവാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഝാന്‍സി റാണിയെപ്പോലൊരു യോദ്ധാവിന്റെ മുറിവ് തന്റെ മുഖത്തിനു കിട്ടിയല്ലോയെന്നായിരുന്നു നടിക്ക് ഇതിനോടുള്ള പ്രതികരണം.
വനംവകുപ്പിന്റെ ‘കാട്ടുകള്ളന്മാരുടെ’ പട്ടികയില്‍ സല്മാന് ഖാന്
പുലിമുരുകനില്‍ മോഹന്‍ലാലിന്റെ തുട കാണിച്ചാല്‍ കുഴപ്പമില്ല; ആഭാസത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ തുട കാണിച്ചാല്‍ എ സര്‍ട്ടിഫിക്കറ്റ്: സെന്‍സര്‍ ബോര്‍ഡിനെതിരെ റിമ കല്ലിങ്കല്‍
സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കാനൊരുങ്ങി മക്കള്‍ സെല്വന്
ചിത്രത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല; കരീന കപൂര്‍