ടിക് ടിക് ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ ഗംഭീര വരവേല്‍പ്പ്

single-img
18 July 2017

ജയം രവിയുടെ പുതിയ ചിത്രം ടിക് ടികിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ജയം രവി ബഹിരാകാശകന്റെ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്ററിന് ആദ്യ ദിനം തന്നെ വന്‍ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. വനമകന് ശേഷം ടിക് ടികില്‍ പുതിയ ഗെറ്റപ്പില്‍ എത്തുന്ന ജയം രവിയുടെ ലുക്ക് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഏറെ ഉദ്വേഗവും സസ്‌പെന്‍സും നിറഞ്ഞ ചിത്രത്തില്‍ ബഹിരാകാശത്തു നടക്കുന്ന സംഭവങ്ങളെ കൊമേഴ്‌സ്യല്‍ സെറ്റപ്പില്‍ അവതരിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ സൗന്ദര്‍ രാജന്‍ പറഞ്ഞു. ഒട്ടേറെ ഹിറ്റുകള്‍ തമിഴിന് സമ്മാനിച്ച ഡി.ഇമ്മന്‍ തന്നെയാണ് ഈ പുതിയ ചിത്രത്തിനും സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.