വെങ്കയ്യ നായിഡു എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി

single-img
17 July 2017

കേ​ന്ദ്ര​മ​ന്ത്രി വെ​ങ്ക​യ്യ നാ​യി​ഡു എ​ൻ​ഡി​എ​യു​ടെ ഉ​പ​രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യാ​കും. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. രാജ്യസഭാംഗമായ വെങ്കയ്യ, നിലവിൽ നഗരവികസനമന്ത്രിയാണ്. നാ​യി​ഡു​വി​ന്‍റേ​ത​ല്ലാ​തെ മ​റ്റൊ​രു​പേ​രും യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നി​ല്ലെ​ന്നാ​ണ് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

വെങ്കയ്യനായിഡുവിന്റെ പേര് നേരത്തെ രാഷ്ട്രപതിസ്ഥാനത്തേക്ക് ബിജെപി പരിഗണിച്ചിരുന്നു.ദക്ഷിണേന്ത്യയില്‍ നിന്ന് ഒരാള്‍ രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ ആകണമെന്ന് എന്‍ഡിഎ തീരുമാനിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. വെ​ങ്ക​യ്യ നാ​യി​ഡു​വി​നെ ഉ​പ​രാ​ഷ്ട്ര​പ​തി​യാ​ക്കി ദ​ക്ഷി​ണേ​ന്ത്യ​യി​ൽ രാ​ഷ്ട്രീ​യ വി​ജ​യം കൊ​യ്യാ​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.