മാധ്യമങ്ങളെ വിമര്‍ശിച്ച് മാമുക്കോയ: ‘ചാനലുകളും പത്രങ്ങളും കുറച്ച് നാളായി ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിന്നാലെ’

single-img
17 July 2017

കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ മാധ്യമങ്ങള്‍ക്കെതിരെ നടന്‍ മാമുക്കോയ. ചാനലുകളും പത്രങ്ങളും കുറച്ച് നാളായി ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിന്നാലെയാണെന്ന് മാമുക്കോയ പറഞ്ഞു. മറ്റെന്തെല്ലാം കാര്യങ്ങള്‍ അറിയാനുണ്ടെന്നും നടന്‍ ചോദിച്ചു. മലയാളികള്‍ രാഷ്ട്രീയ ബോധവും സംസ്‌കാരവും ഉള്ളവരാണെന്ന് പറയാറുണ്ട്. ഈ വാര്‍ത്തയുടെ പിന്നാലെ എല്ലാവരും പോകുമ്പോള്‍ ഇതൊന്നും ഇല്ലാത്തവരാണ് മലയാളികള്‍ എന്ന് തെളിഞ്ഞു. കോഴിക്കോട് ‘അറേബ്യന്‍ ഫ്രെയിംസ്’ ചലച്ചിത്രോത്സവത്തിനിടെയായിരുന്നു മാമുക്കോയയുടെ പ്രതികരണം.