നഴ്‌സുമാരുടെ സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു; സമരം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി

single-img
15 July 2017

തിരുവനന്തപുരം: വേതന വര്‍ധന ആവശ്യപ്പെട്ടു നഴ്‌സുമാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം തത്കാലം മാറ്റിവയ്ക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. സമരം മാറ്റിവെച്ചാല്‍ സര്‍ക്കാര്‍ നഴ്‌സുമാരുമായി ഉടന്‍ ചര്‍ച്ചയ്ക്കു തയാറാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് യുഎന്‍എ പ്രതിനിധികളെ അറിയിച്ചു. നഴ്‌സുമാരുടെ സമരത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങണമെന്ന് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതിനിധികള്‍ മറുപടി നല്‍കിയിട്ടില്ല.

നഴ്‌സുമാരുടെ സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ശമ്പളവര്‍ധനവ് എന്ന ആവശ്യം അംഗീകരിക്കാത്തതിനാല്‍ ഈ മാസം 17 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് നഴ്‌സുമാരുടെ സംഘടന വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സമരത്തിനെതിരെ എസ്മ പ്രയോഗിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. മനുഷ്യജീവന് സമരക്കാര്‍ വിലകല്‍പ്പിക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ പിന്നോട്ടില്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നുമായിരുന്നു നഴ്‌സസ് അസോസിയേഷന്റെ പ്രതികരണം.