ദിലീപിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ യശസ്സുയര്‍ത്തിയെന്ന് കോടിയേരി

single-img
15 July 2017

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ യശസ്സുയര്‍ത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എത്ര ഉന്നതനായാലും ക്രിമിനല്‍ കുറ്റം ചെയ്താല്‍ പിടിക്കപ്പെടുമെന്നും കോടിയേരി പറഞ്ഞു. കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കരുതലോടെയായിരുന്നു. ഗൂഢാലോചനയെപ്പറ്റി പറഞ്ഞിരുന്നുവെങ്കില്‍ തെളിവുകള്‍ നശിപ്പിക്കുമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.