പത്ത് വയസുകാരന്റെ കരവിരുതില്‍ തീര്‍ത്ത വാക്വം ക്ലീനര്‍

single-img
15 July 2017

https://m.facebook.com/story.php?story_fbid=1506988816027154&id=100001481491933

മലപ്പുറം: പത്ത് വയസുകാരന്റെ കരവിരുതില്‍ തീര്‍ത്ത വാക്വം ക്ലീനറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മീനടത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സ്വാലിഹ് നിര്‍മിച്ച വാക്വം ക്ലീനര്‍ പ്രവര്‍ത്തിക്കുന്ന വീഡിയോ ആ സ്‌കൂളിലെ അധ്യാപകന്‍ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. പ്ലാസ്റ്റിക് ബോട്ടില്‍, ഡിസി ട്രാന്‍സ്‌ഫോര്‍മര്‍, പഴയ കളിപ്പാട്ടത്തിലെ ഫാന്‍ എന്നിവ ഉപയോഗിച്ചാണ് വാക്വം ക്ലീനര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കലാപരമായ കഴിവുകള്‍ക്ക് അധ്യാപകര്‍ പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. വാക്വം ക്ലീനറിനു പിന്നാലെ ടേബിള്‍ ഫാന്‍ ഉപയോഗിച്ച് ബള്‍ബ് കത്തിക്കുന്ന പുതിയ കണ്ടുപിടുത്തത്തിന്റെ തിരക്കിലാണ് സ്വാലിഹ് ഇപ്പോള്‍.