പ്രേക്ഷകരുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് നടി മഞ്ജു വാര്യര്‍

single-img
14 July 2017

ദുബായ്: പ്രേക്ഷകരുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് നടി മഞ്ജു വാര്യര്‍. ജുവല്ലറി ഷോറൂം ഉദ്ഘാടനം ചെയ്യാന്‍ യു.എ.ഇയില്‍ എത്തിയപ്പോഴായിരുന്നു മഞ്ജുവിന്റെ പ്രതികരണം. തന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകരുടെ എല്ലാ പിന്തുണയും സ്‌നേഹവും ഇനിയും തങ്ങളോടൊപ്പമുണ്ടാവണമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. എന്നാല്‍ ദിലീപിന്റെ അറസ്റ്റിനെക്കുറിച്ച് സംസാരിക്കാന്‍ മഞ്ജു തയ്യാറായില്ല.