ജിഎസ്ടി: പഴയ സ്വര്‍ണവും പഴയ കാറുകളും വില്‍ക്കുമ്പോള്‍ നികുതി ബാധകമല്ല

single-img
14 July 2017

ന്യൂഡല്‍ഹി: പഴയ സ്വര്‍ണവും കാറുകളും വില്‍ക്കുമ്പോള്‍ ജിഎസ്ടി ബാധകമാവില്ലെന്ന് റവന്യു സെക്രട്ടറി. പഴയ സ്വര്‍ണം ജ്വല്ലറികളില്‍ വില്‍ക്കുമ്പോഴാണ് നികുതി ബാധകമല്ലാത്തത്. അതുപോലെതന്നെ ഉപയോഗിച്ച വാഹനം മറ്റൊരു വ്യക്തിക്ക് വില്‍ക്കുമ്പോഴും ജിഎസ്ടി ബാധകമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാപാരത്തിന്റെ ഭാഗമായല്ലാതെയുള്ള വില്‍പനയായതിനാലാണ് ജിഎസ്ടിയുടെ ഭാഗമാകാത്തത്. ഇതുപ്രകാരം പഴയ സ്വര്‍ണം വ്യക്തികള്‍ വില്‍ക്കുമ്പോള്‍ ജ്വല്ലറികള്‍ക്കോ വ്യക്തികള്‍ക്കോ നികുതി നല്‍കേണ്ടി വരില്ല.