സുനിയെ അഭിഭാഷകന്റെ അടുത്തേക്കയച്ചത് ദിലീപെന്ന് പൊലീസ്: ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനെക്കുറിച്ച് അറിയില്ലെന്ന് ദിലീപ്

single-img
14 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ അടുത്തേക്ക് അയച്ചത് ദിലീപ് എന്ന് പോലീസ്. കുറ്റകൃത്യത്തിനു ശേഷം സുനില്‍കുമാര്‍ മെമ്മറി കാര്‍ഡ് കൈമാറിയതു അഭിഭാഷകനാണെന്ന് പോലീസ് സംശയിക്കുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ അഭിഭാഷകനെ ഏല്‍പ്പിച്ചെന്നാണ് സുനിയുടെ മൊഴി.

അതേസമയം, ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനെകുറിച്ച് അറിയില്ലെന്നു ദിലീപ് പോലീസിനോട് പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ പോലീസ് കസ്റ്റഡിയിലെടുക്കും. പ്രതീഷ് ചാക്കോ വിതരണക്കാരുടെ സംഘടനയുടെ നിയമോപദേഷ്ടാവ് കൂടിയാണ്. ഇതുവഴിയുള്ള ബന്ധമാണ് പ്രതീഷ് ചാക്കോയും ദിലീപും തമ്മിലെന്നാണ് പോലീസിന്റെ അതുമാനം.