ഓണ്‍ലൈന്‍ പണമിടപാട്: എസ്ബിഐ സേവന നിരക്കുകള്‍ കുറച്ചു

single-img
13 July 2017

ഓണ്‍ലൈന്‍ പണമിടപാടിനുള്ള എസ്ബിഐയുടെ സേവന നിരക്കുകള്‍ കുറച്ചു. നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ വഴി പണം കൈമാറുമ്പോഴുള്ള സേവന നിരക്കുകളാണ് കുറയുക. ജൂലായ് 15 മുതല്‍ ഇത് പ്രാബല്യത്തില്‍വരും.

എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവ വഴി പണം കൈമാറുമ്പോഴുള്ള സേവന നിരക്കുകള്‍ 75 ശതമാനം വരെയാണ് കുറവ് വരുത്തിയിട്ടുള്ളത്. ഐഎംപിഎസ് വഴി ആയിരം രൂപവരെ കൈമാറുന്നതിനുള്ള നിരക്കുകള്‍ ഈയിടെ എസ്ബിഐ ഒഴിവാക്കിയിരുന്നു.