കാവ്യാമാധവന്റെ അപ്രത്യക്ഷമായ ഫെയ്‌സ്ബുക്ക് പേജ് വീണ്ടും ആക്ടീവ്

single-img
13 July 2017

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അപ്രത്യക്ഷമായ കാവ്യാമാധവന്റെ ഫെയ്‌സ്ബുക്ക് പേജ് തിരികെ വന്നു. ജൂലായ് 11 മുതല്‍ ഫെയ്‌സ്ബുക്ക് പേജ് അപ്രത്യക്ഷമായിരുന്നു. ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ദിലീപിന്റെയും കാവ്യയുടെയും പേജില്‍ രൂക്ഷമായ ഭാഷയിലായിരുന്നു ആളുകള്‍ കമന്റ് ചെയ്തിരുന്നത്. ഇതിന് പിന്നാലെയായിരുന്നു കാവ്യയുടെ പേജ് അപ്രത്യക്ഷമായത്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കാവ്യാ മാധവനേയും അമ്മ ശ്യാമളയേയും ചോദ്യം ചെയ്യും. കാവ്യാ മാധവന്റെ കാക്കനാട്ടുള്ള വസ്ത്രവ്യാപാര കേന്ദ്രമായ ലക്ഷ്യയില്‍ നടത്തിയ പരിശോധനയില്‍ ചില നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ലക്ഷ്യയിലാണ് ഏല്‍പ്പിച്ചതെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.