‘അമ്മ’യിലെ ഇടതുപക്ഷ ജനപ്രതിനിധികള്‍ രാജിവയ്ക്കണമെന്ന് ചെന്നിത്തല

single-img
12 July 2017

തിരുവനന്തപുരം: താരസംഘടനയായ അമ്മയിലെ ഇടതുപക്ഷ ജനപ്രതിനിധികള്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടിയെ ആക്രമിക്കുന്നതിന് ഗൂഢാലോചന നടത്തിയ നടന്‍ ദിലീപിനെ ഇവര്‍ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ക്കെതിരേ നിലപാടെടുക്കുന്നതില്‍ സിപിഎം മൗനം പാലിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.