‘കുടുംബത്തെ കാണണമെന്ന് പറഞ്ഞ് പൊട്ടിക്കരച്ചില്‍, ഇടയ്ക്ക്‌ ബോധംകെട്ടു’: ചോദ്യംചെയ്യലിനിടെയും ദിലീപിന്റെ മാസ്മരിക പ്രകടനം

single-img
11 July 2017

ആലുവ: പൊട്ടിക്കരഞ്ഞും ബോധം കെട്ടും ദിലീപ്. മകളെയും കുടുംബത്തെയും കാണമെന്നും ആവശ്യപ്പെട്ടു. ഇത്തവണ പോലീസിന്റെ ചോദ്യം ചെയ്യലനിടെയായിരുന്നു അറസ്റ്റ് ഒഴിവാക്കാന്‍ ‘സിനിമ’ യില്‍ മാത്രം കണ്ടുവരുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ ദിലീപ് പുറത്തെടുത്തത്. പക്ഷെ സിനിമയില്‍ ജനങ്ങളെ കരയിക്കാന്‍ കഴിയുന്ന ഇത്തരം രസകൂട്ടുകളൊന്നും മതിയാവില്ലായിരുന്നു പോലീസിന്റെ മനസ്സലിയിക്കാന്‍. തെളിവുകള്‍ നിരത്തി പോലീസ് ചോദ്യങ്ങള്‍ തൊടുത്തപ്പോള്‍ മറുപടി നല്‍കാനാവാതെ പതറിപ്പോവുകയായിരുന്നു നടന്‍ ദിലീപ്.

ചോദ്യം ചെയ്യലിനിടെ കുടിക്കാന്‍ പലകുറി വെള്ളം ആവശ്യപ്പെട്ട താരം ഒടുവില്‍ ബോധക്ഷയം വരുന്നതായി അഭിനയിച്ച് വൈദ്യ സഹായം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഡോക്ടറെത്തി താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നറിയിച്ചു. കൃത്യമായ തെളിവുകളോടെയായിരുന്നു പോലീസിന്റെ ചോദ്യം ചെയ്യല്‍. മുമ്പ് 13 മണിക്കൂര്‍ ചോദ്യം ചെയ്തതില്‍ നിന്ന് വിഭിന്നമായി കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ പോലീസിന് ഇത്തവണ കഴിഞ്ഞിരുന്നു.

ഇതു നിഷേധിക്കാനും ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപ്പെടാനും പലകുറി ശ്രമിച്ച ദിലീപ് ഒടുവില്‍ പോലീസിനു മുന്നില്‍ ഗൂഢാലോചന കുറ്റം ഏല്‍ക്കുകയായിരുന്നു. 2013ല്‍ എറുണാകുളം എംജി റോഡിലെ സ്വകാര്യ ഹോട്ടലില്‍ താരസംഘടനയായ ‘അമ്മ’ യുടെ പരിപാടി നടക്കുന്നതിനിടയിലായിരുന്നു ദിലീപ് മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കുന്നത്.

തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 17നു രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ഇതിനു മുമ്പ് ക്വട്ടേഷന്‍ നടത്താന്‍ തൃശൂര്‍, ഗോവ എന്നിവിടങ്ങളില്‍ സുനി നടത്തിയ രണ്ടു നീക്കങ്ങള്‍ പരാജയപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് ദിലീപ് നേരിട്ടും മാറിനിന്നും നടത്തിയ മുഴുവന്‍ ഗൂഢാലോചനകളുടെ തെളിവുകളും അന്വേഷണസംഘം ചോദ്യം ചെയ്യലിന് മുമ്പ് ശേഖരിച്ചിരുന്നു. ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റിന്റെ വസതിയില്‍ എത്തിച്ചപ്പോള്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടി. ‘കാട്ടുകള്ളന്‍ ‘എന്നു വിളിച്ചാണ് ജനങ്ങള്‍ ദിലീപിനെ അവിടെ എതിരേറ്റത്.