നടിക്ക് നീതി ലഭിക്കണമെന്ന് ആസിഫ് അലി: ‘ദിലീപിനെ പുറത്താക്കണം’

single-img
11 July 2017

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് പുറത്താക്കണമെന്ന് നടന്‍ ആസിഫ് അലി. നടപടിയെടുത്തില്ലെങ്കില്‍ യുവതാരങ്ങള്‍ക്ക് പ്രതികരിക്കേണ്ടിവരുമെന്നും നടന്‍ പറഞ്ഞു. ആക്രമണത്തിനിരയായ തന്റെ സുഹൃത്തുകൂടിയായ നടിക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇത്രനാളും മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിക്കാതിരുന്നതുകൊണ്ട് ഈ സംഭവത്തില്‍ തനിക്ക് പ്രതിഷേധം ഇല്ലെന്നല്ല അര്‍ത്ഥമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.