യു​വ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം: ദിലീപിനെ കൂടാതെ സിനിമാ മേഖലയില്‍ നിന്ന് മൂന്ന് പേര്‍കൂടി പോലീസ് കസ്റ്റടിയില്‍

single-img
10 July 2017

കൊ​ച്ചി: യു​വ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ന​ട​ൻ ദി​ലീ​പി​നെക്കൂടാതെ സിനിമാ മേഖലയിൽനിന്നുതന്നെയുള്ള മൂന്നു പേർകൂടി പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്ന് വിവരം.നാദിര്‍ഷ ഉള്‍പ്പെടെയുള്ളവരാണു അറസ്റ്റിലായെന്നാണു സ്ഥിരീകരണമില്ലാത്ത റിപ്പോര്‍ട്ടുകള്‍.അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു. ദിലീപിനെ ഉടൻതന്നെ കോടതിയിൽ ഹാജരാക്കും.

റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ട​ല്ല ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നും വ്യ​ക്തി വൈ​രാ​ഗ്യം മാ​ത്ര​മാ​ണ് കാ​ര​ണ​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ദി​ലീ​പ് ഇ​പ്പോ​ൾ ആ​ലു​വ പോ​ലീ​സ് ക്ല​ബ്ബി​ലാ​ണു​ള്ള​ത്.

അ​തേ​സ​മ​യം, ദി​ലീ​പി​ന്‍റെ അ​റ​സ്റ്റി​നോ​ടു പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യു​ടെ കു​ടും​ബം പ്ര​തി​ക​രി​ച്ചു.