ദിലീപിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം;ദിലീപിന്റെ “ദേ പുട്ട് ” നാട്ടുകാര്‍ അടിച്ചു തകര്‍ത്തു.

single-img
10 July 2017

ദിലീപ് അറസ്റ്റിലായ വാര്‍ത്തയറിഞ്ഞതിനു പിന്നാലെ ദിലീപിനെതിരെ കൊച്ചിയിലും ആലുവയിലും അങ്കമാലിയിലും തിരുവനന്തപുരത്തും പത്തനാപുരത്തും കോഴിക്കോട്ടും പ്രതിഷേധം.ദിലീപിന്‍റെ കൊച്ചി ഇടപ്പള്ളിയിലെ ദേ പുട്ട് എന്ന ഹോട്ടല്‍ നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. ദിലീപും നാദിര്‍ഷയും പങ്കാളികളായ ഹോട്ടലാണ് ദേ പുട്ട്. ചാലക്കുടിയില്‍ ദിലീപിന്റെ തീയറ്ററിന് മുന്നില്‍ യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധം നടക്കുകയാണ്.

ദിലീപ് അറസ്റ്റിലായതറിഞ്ഞ് ആലുവ പോലീസ് ക്ലബിന് മുന്നില്‍ നാട്ടുകാര്‍ പ്രകടനം നടത്തി. ദിലീപിനെ അറസ്റ്റ് ചെയ്ത കേരളാ പോലീസിനെ അഭിനന്ദിച്ചുകൊണ്ട് ഡിവൈഎഫ്‌ഐക്കാരും ദിലീപിനെ സഹായിച്ച ഇന്നസെന്റ് എംപിക്കെതിരേ മുദ്രാവാക്യം വിളിച്ച് യൂത്ത് കോണ്‍ഗ്രസ് സംഘവും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. എന്നാല്‍ ദിലീപിനെ സഹായിച്ചത് ആലുവ എംഎല്‍എയായ അന്‍വര്‍ സാദത്താണെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരേ മുദ്രാവാക്യവുമായാണ് ഇന്നസെന്റിനെതിരേയുള്ള മുദ്രാവാക്യത്തെ ഡിവൈഎഫ്‌ഐ നേരിട്ടത്.