ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് ബൗളറുടെ തലയില്‍; ഗുരുതരപരിക്കേറ്റ ലൂക്ക് ഫ്‌ളെച്ചര്‍ ആശുപത്രിയില്‍

single-img
9 July 2017

ബര്‍മിങ്ഹാം ബിയേഴ്‌സിനെതിരെ നാറ്റ് വെസ്റ്റ് ടി ട്വന്റി മത്സരത്തിനിടെയായിരുന്നു സംഭവം. നാലാം ഓവര്‍ എറിയാനെത്തിയ നോട്ടിംങ്ഹാംഷെയര്‍ പേസ് ബൗളര്‍ ലൂക്ക് ഫ്‌ളെച്ചര്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെയാണ് അപകടം പിണഞ്ഞത്. കുത്തിയുയര്‍ന്നു വന്ന പന്ത് ബര്‍മിങ് ഹാമിന്റെ ബാറ്റ്‌സ്മാന്‍ സാംഹെയിന്‍ കൂറ്റനടിക്ക്
ശ്രമിക്കുകയായിരുന്നു.

ബാറ്റില്‍ കൃത്യമായി കൊണ്ട പന്ത് ഫ്‌ളെച്ചര്‍ക്ക് തടയാനാകുന്നതിന് മുമ്പ് തന്നെ തലയില്‍ കൊണ്ടു. സംഭവത്തിന്റെ ഗുരതരാവസ്ഥ മനസിലാക്കി അമ്പയര്‍ അപ്പോള്‍ തന്നെ വൈദ്യ സഹായം തേടി. ഓടിയെത്തിയ സഹ കളിക്കാര്‍ തലയില്‍ കൈ വെച്ച് പകച്ചു നില്‍ക്കുന്നതും വീഡിയോയിലുണ്ട്. ഫ്‌ളെച്ചര്‍ അപകടനില തരണം ചെയ്‌തെന്നാണ് സഹതാരം ജേക്ക് ബാള്‍ ചിത്രം സഹിതം ട്വീറ്റ് ചെയ്തിരിക്കുന്നത്.

https://www.youtube.com/watch?v=N-JfWztKOF4