ഗായികയായി തിളങ്ങാന്‍ കാവ്യാ മാധവന്‍ വീണ്ടുമെത്തുന്നു

single-img
8 July 2017

നടി കാവ്യാ മാധവന്‍ വീണ്ടും പിന്നണിഗാന രംഗത്തേക്ക്. മാറ്റിനി എന്ന ചിത്രത്തിലെ ‘മൗനമായ് മനസ്സില്‍ നീറും’ എന്ന ഗാനത്തിനുശേഷം ഉണ്ണി പ്രണവം ഒരുക്കുന്ന പുതിയ ചിത്രമായ ‘ഹദിയ’യിലാണ് കാവ്യാ മാധവന്‍ വീണ്ടും ഗായികയായി എത്തുന്നത്.
മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് പ്രശസ്ത സംഗീത സംവിധായകന്‍ ശരത്ത് ഈണമിട്ട ഗാനമാണ് ഈ ചിത്രത്തില്‍ കാവ്യ പാടിയിരിക്കുന്നത്. ഈ മതവെറികള്‍ നെറികേടുകള്‍ മതമാകുമോ എന്ന് തുടങ്ങുന്നതാണ് ഗാനം.

നിഷാന്‍, അമീര്‍ നിയാസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹദിയ. അയൂബ് കേച്ചേരി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ രാഗിണി, നന്ദ്വാനി ലിയോണ ലിഷോയ് എന്നിവര്‍ നായികമാരായി എത്തുന്നു.