ശ്രീനിവാസന്‍ മുത്തച്ഛനായി; വിനീത് ശ്രീനിവാസന് ആദ്യത്തെ കണ്‍മണി പിറന്നു

single-img
30 June 2017

നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍-ദിവ്യ ദമ്പതികള്‍ക്ക് ആണ്‍കുട്ടി പിറന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് തനിക്ക് ആണ്‍കുട്ടി പിറന്ന കാര്യം അദ്ദേഹം ആരാധകരെ അറിയിച്ചത്. 2012 ഓഗസ്റ്റ് എട്ടിനായിരുന്നു വിനീതും ദിവ്യയും തമ്മിലുള്ള വിവാഹം. ചെന്നൈയിലെ എഞ്ചിനീയറിംഗ് കോളേജില്‍ വിനീതിന്റെ ജൂനിയറായിരുന്നു ദിവ്യ. എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്.