‘ചോദ്യം ചെയ്തത് മതി, ദിലീപിനെയും നാദിര്‍ഷായെയും ഉടന്‍ വിട്ടയച്ചേക്കണം’; തിരുവനന്തപുരത്ത് നിന്നും ഉന്നതന്റെ ഫോണ്‍വിളി

single-img
30 June 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെയും നാദിര്‍ഷായെയും 13 മണിക്കൂര്‍ മാരത്തണ്‍ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചത് തിരുവനന്തപുരത്തുനിന്നു ലഭിച്ച നിര്‍ണായക ഫോണ്‍വിളിയെത്തുടര്‍ന്ന്. അഞ്ചു മണിക്കൂര്‍കൂടി ദിലീപിന്റെ മൊഴികള്‍ രേഖപ്പെടുത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം.

എന്നാല്‍, കേസില്‍ ഇതുവരെ പ്രതിയല്ലാത്ത മുന്‍നിര നടനെ വിട്ടയയ്ക്കാനായിരുന്നു പൊലീസിനു ലഭിച്ച കര്‍ശന നിര്‍ദേശം. 13 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി ഒരു മണിയോടെയാണ് ഇരുവരും പുറത്തിറങ്ങിയത്. മൊഴിയെടുപ്പ് അനന്തമായി നീളുന്നതു ദിലീപ് പ്രസിഡന്റായ കേരളത്തിലെ തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ (എഫ്ഇയുഒകെ) ഉദ്ഘാടനം മുടങ്ങാന്‍ സാഹചര്യവുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഉന്നതര്‍ വിഷയത്തില്‍ ഇടപെട്ടത്.