Categories: Featured

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ പേടിക്കേണ്ട; ഇനിയും സമയമുണ്ട്

ജൂലൈ ഒന്നിന് മുമ്പ് പാന്‍ കാര്‍ഡുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്നും അല്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകുമെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതം. ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയ്യതി സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇനി പ്രഖ്യാപിക്കാനിരിക്കുന്ന അവസാന തീയ്യതിക്ക് ശേഷവും ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ മാത്രമേ അസാധുവാകൂ. ഈ തീയ്യതി പ്രഖ്യാപിക്കാത്തതിനാല്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ട കാര്യവുമില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.

ആധാര്‍ നമ്പറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും അതിന് ജൂലൈ ഒന്ന് എന്ന അവസാന തീയ്യതി നിശ്ചയിച്ചിട്ടില്ല എന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയാണ് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ജൂണ്‍ അവസാനമായതോടെ ആളുകള്‍ തിക്കിട്ട് ഇതിന് ശ്രമിക്കുന്നതിനാല്‍ പലപ്പോഴും വെബ്‌സൈറ്റ് തകരാറുവുന്നുമുണ്ട്.

ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ചെയ്യേണ്ടത് ഇവ:

കേവലം രണ്ടു പടികളിലൂടെ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാം.

www.incometaxindiaefiling.gov.in എന്ന ആദായ നികുതി വകുപ്പിന്റെ വെബ് സൈറ്റില്‍ ഇവ ബന്ധിപ്പിക്കാനുള്ള സൗകര്യമുണ്ട്.

ആദായ നികുതി വകുപ്പിന്റെ ഇ ഫയലിങ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്നു ലോഗിന്‍ ചെയ്യുക. ലോഗിന്‍ ഐഡി, പാസ് വേഡ്, ജനന തീയതി ഇവ സഹിതം ലോഗിന്‍ ചെയ്യുക.

ആധാറും പാനും ബന്ധിപ്പിക്കാനുള്ള ലിങ്ക് ജാലകം തുറന്നു വരും

പേര്, ജനന തീയതി, സ്ത്രീയോ പുരുഷനോ എന്നിവ ജാലകത്തില്‍ തെളിയുന്നു. അവ ശരിയെന്ന് ഒന്നു കൂടി ഉറപ്പാക്കുക. അവയും ആധാര്‍ കാര്‍ഡിലെ വിവരങ്ങളും ഒന്നു തന്നെയെന്നു ഉറപ്പാക്കുക.

അവ രണ്ടും ശരിയെങ്കില്‍ ലിങ്ക് നൗ എന്ന ഭാഗത്തു ക്ലിക്ക് ചെയ്യുക. ഇരു കാര്‍ഡ് നമ്പറുകളും ബന്ധിപ്പിച്ചതായി സന്ദേശം ലഭിക്കും.

പാന്‍ കാര്‍ഡിലെയും ആധാര്‍ കാര്‍ഡിലെയും വിവരങ്ങള്‍ വ്യത്യസ്തമെങ്കില്‍ ഉചിതമായ തെളിവുകള്‍ സഹിതം അവ തിരുത്തുക.

പേരു മാറ്റമുണ്ടെങ്കില്‍ ആധാര്‍ വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്യുക. അതിനായി പാന്‍ കാര്‍ഡിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് അപ് ലോഡ് ചെയ്യുക.

മറ്റൊരു വഴി. പേരു മാറ്റമുള്ളവര്‍ക്ക് ആദായ നികുതി വകുപ്പ് വെബ് സൈറ്റില്‍ നിന്നു വണ്‍ ടൈം പാസ് വേഡ് അയച്ചു നല്‍കും. ആധാറില്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്കാണു സന്ദേശം വരിക. ഈ വണ്‍ ടൈം പാസ് വേഡ് ഉപയോഗിച്ചു രണ്ടും ബന്ധിപ്പിക്കാം.

Share
Published by
evartha Desk

Recent Posts

വീട്ടുടമസ്ഥനുമായി കിടക്ക പങ്കിടാന്‍ തയ്യാറായാല്‍ വാടക നല്‍കാതെ വീട്ടില്‍ കഴിയാം: ചൂഷണത്തിന് ഇരയാവുന്നത് വിദ്യാര്‍ത്ഥിനികള്‍: ഒളികാമറ ദൃശ്യങ്ങള്‍ വൈറലാകുന്നു

ഇംഗ്ലണ്ടിലെ ചില പ്രദേശങ്ങളില്‍ നടക്കുന്ന ചൂഷണങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ബിബിസിയാണ് പുറത്തുകൊണ്ടുവന്നത്. വാടക വീട് അന്വേഷിച്ച് എത്തുന്ന വിദ്യാര്‍ത്ഥിനികളെയും സ്ത്രീകളെയുമാണ് ചില വീട്ടുടമസ്ഥര്‍ ചൂഷണം ചെയ്യുന്നത്.…

5 mins ago

നിറവയറുമായി പുഞ്ചിരി തൂകി കാവ്യ മാധവന്‍: ചിത്രങ്ങള്‍ കാണാം

അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തില്‍ കാവ്യ മാധവന്‍. നിറവയറില്‍ പുഞ്ചിരിതൂകി നില്‍ക്കുന്ന നടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്ന താരത്തിന്റെ സന്തോഷം ആ മുഖത്തുകാണാം. ഇന്നലെ കാവ്യ മാധവന്റെ…

29 mins ago

മുഹമ്മദ് നബിയേയും നിയമവ്യവസ്ഥയേയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി: സൗദിയില്‍ മലയാളിക്ക് കഠിന ശിക്ഷ

സൗദി നിയമവ്യവസ്ഥയേയും പ്രവാചകന്‍ മുഹമ്മദ് നബിയേയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് മലയാളി യുവാവിന് സൗദിയില്‍ അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും ഒന്നരലക്ഷം റിയാല്‍ പിഴയും വിധിച്ചു. സൗദി അരാംകോയില്‍…

2 hours ago

പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം

ഏഷ്യാകപ്പ് പോരാട്ടത്തില്‍ പാകിസ്താനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 29 ഓവറില്‍ മറിക്കടക്കുകയായിരുന്നു. ഇന്ത്യക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്.…

11 hours ago

കേരളത്തിലെ കോണ്‍ഗ്രസിന് ഇനി പുതിയ നേതൃത്വം: മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായി നിയമിക്കാന്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം. ബെന്നി ബഹനാന്‍ ആണ് പുതിയ യുഡിഎഫ് കണ്‍വീനര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് നേതൃത്വത്തിലെ അഴിച്ചുപണി. ഹസന് പകരം…

12 hours ago

നവാസ് ഷെരീഫിന്റേയും മകളുടേയും ശിക്ഷ മരവിപ്പിച്ചു; മോചിപ്പിക്കാന്‍ കോടതി ഉത്തരവ്

അഴിമതിക്കേസില്‍ ജയിലിലായിരുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും മകളും മരുമകനും ജയില്‍ മോചിതരായി. ഇസ്‌ലാമാബാദ് ഹൈക്കോടതിയാണ് ജയില്‍ ശിക്ഷ റദ്ദ് ചെയ്ത്‌കൊണ്ട് വിധി പുറപ്പെടുവിച്ചത്. നവാസിനെതിരായ…

17 hours ago

This website uses cookies.