അടൂര്‍ ഭാസി കള്‍ച്ചറല്‍ ഫോറം അവാര്‍ഡ് ഇ വാർത്ത ചീഫ് സബ് എഡിറ്റർ അബ്ദുൾ ജമീഷിന്‌

single-img
30 June 2017

തിരുവനന്തപുരം: 2017ലെ അടൂർ ഭാസി പുരസ്കാരങ്ങൾ തിരുവനന്തപുരത്ത് വിതരണം ചെയ്തു. മികച്ച ടെലിവിഷൻ വാർത്ത അവതാരകനുളള പുരസ്കാരം ഇ വാർത്ത ചീഫ് സബ് എഡിറ്റർ അബ്ദുൾ ജമീഷ് ഏറ്റുവാങ്ങി. മന്ത്രി മാത്യു ടി.തോമസ്, മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള, മുന്‍ സ്പീക്കര്‍ എന്‍ ശക്തന്‍, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ എന്നിവർ ചേർന്നാണു പുരസ്കാരം സമ്മാനിച്ചത്. അമൃത ടിവിയിലെ വാർത്ത അവതരണമാണ് അബ്ദുൾ ജമീഷിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

അനിൽ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങാണ് അടൂര്‍ ഭാസി കള്‍ച്ചറല്‍ ഫോറം തിരഞ്ഞെടുത്ത മികച്ച സിനിമ. മികച്ച സീരിയൽ നടൻ ടോണി (എന്ന് സ്വന്തം ജാനി-സൂര്യ ടി.വി), മികച്ച നടി: സ്വാസികാ വിജയ് (സീത-ഫ്‌ളവേഴ്‌സ് ടി.വി) . ജനപ്രിയ നായിക നിഷാ സാരംഗ് (ഉപ്പും മുളകും-ഫ്‌ളവേഴ്‌സ് ടി.വി) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടന്ന ചടങ്ങിൽ മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള അദ്ധ്യക്ഷനായിരുന്നു. ബാലചന്ദ്രമേനോന്‍, കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ പുരസ്കാര നിർണയസമിതി ചെയർമാൻ ബി.ഹരികുമാർ, ജി.എസ്.പ്രദീപ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.