രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് 761 മരുന്നുകളുടെ വില കുറച്ചു

single-img
29 June 2017

ദില്ലി: അര്‍ബുദം, എച്ച്‌ഐവി, പ്രമേഹം എന്നീ രോഗങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള 761 മരുന്നുകള്‍ക്ക് വില കുറച്ചു. ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റിയാണ് വില കുറച്ച് വിജ്ഞാപനം ഇറക്കിയത്. ഇനി മുതല്‍ മരുന്നുകളുടെ വിലയില്‍ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ വ്യത്യാസമുണ്ടാകും.

അര്‍ബുദത്തിന് നല്‍കുന്ന BORTSOMIBIN, DOSIDEKSEL,JEMCITABEN, സ്തനാര്‍ബുദത്തിനുള്ള TRANSTU SUMABI, HIV രോഗികള്‍ക്കുള്ള TENOFOVIR,LEMIVUDEN,DARUNVIR, എന്നിവ കൂടാതെ പാരസെറ്റമോള്‍ 500 മി.ഗ്രാം ടാബ്ലെറ്റുകളും വില കുറയുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെടും.