‘പണഭ്രാന്ത് പിടിച്ച നടന്‍മാരുടെ മാത്രം കൂട്ടം’; അമ്മയെ പരിഹസിച്ച് എന്‍.എസ്. മാധവന്റെ ട്വീറ്റ്

single-img
29 June 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയെ പരിഹസിച്ച് സാഹിത്യകാരന്‍ എന്‍. എസ്. മാധവന്റെ ട്വീറ്റ്. പണത്തിനും പുരുഷ താരങ്ങള്‍ക്കും മാത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയെന്നാണ് ട്വിറ്ററില്‍ മാധവന്‍ പരിഹസിച്ചത്. അമ്മയെന്നാല്‍ ‘അസോസിയേഷന്‍ ഓഫ് മണി മാഡ് മെയ്ല്‍ ആക്ടേഴ്‌സ്’ എന്നാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.