ജിസാറ്റ് 17 വിജയകരമായി വിക്ഷേപിച്ചു; ഐ.എസ്.ആര്‍.ഒയ്ക്ക് മറ്റൊരു പൊന്‍തൂവല്‍

single-img
29 June 2017

ബംഗളൂരു: ബഹിരാകാശ ഗവേഷണ രംഗത്ത് മറ്റൊരു പൊന്‍തൂവല്‍കൂടി ചാര്‍ത്തികൊണ്ട് വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്17 ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചു. തെക്കേ അമേരിക്കന്‍ അറ്റ്‌ലാന്റിക് തീരത്തെ ഫ്രഞ്ച് ഗയാനയിലെ കൗറോയില്‍ നിന്ന് പുലര്‍ച്ചെ 2:29 നായിരുന്നു വിക്ഷേപണം.

3477 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെയും വഹിച്ചുകൊണ്ടാണ് യൂറോപ്യന്‍ സ്‌പേയ്‌സ് ഏജന്‍സിയുടെ ഏരിയന്‍ 5 വി.എ238 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഭ്രമണപദത്തിലെത്തുന്നതോടെ ഉപഗ്രഹത്തിന്റെ നിയന്ത്രണം ഐ.എസ്.ആര്‍.ഒ ഏറ്റെടുക്കും. ആശയവിനിമയ സേവനത്തിനും കൂടുതല്‍ കൃത്യതയാര്‍ന്ന കാലാവസ്ഥാ നിരീക്ഷണത്തിനും ജിസാറ്റ്17 ഇനിമുതല്‍ ഇന്ത്യയ്ക്ക് മുതല്‍ കൂട്ടാകും. 15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ ആയുസ് കണക്കാക്കിയിരിക്കുന്നത്.